Saturday, April 5, 2025

ആൺസുഹൃത്തിനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റിൽ…..

Must read

- Advertisement -

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആനക്കാംപൊയിൽ സ്വദേശിനി ജിനു (Jinu is a native of Anakamppoil), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി (Tom B. Tomsey, native of Kannoth) എന്ന ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. ഇവരെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടുവിട്ടതെന്നാണ് പരാതി.

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകി. ഇതോടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവർക്കുമായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.

തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317–ാം വകുപ്പു പ്രകാരവും കേസെടുക്കുകയായിരുന്നു. തുടർന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

See also  സുഹൃത്തിനെ വെട്ടി കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article