സഭ നിര്‍ത്തിവെച്ച് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യും

Written by Web Desk1

Published on:

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ചയും ധൂര്‍ത്തും മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സഭ നിർത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ നോട്ടീസിന് അനുമതി നല്‍കി. റോജി എം ജോണ്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യും. ഈ നിയമസഭാ സമ്മേളന കാലത്തെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. അടിന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉണ്ടായിരുന്നു. അതിനാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിക്കുമോയെന്ന സംശയം പ്രതിപക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരി 8 ന് ന്യൂഡല്‍ഹിയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി നയിക്കുന്ന സമരം സംഘടിപ്പിക്കാനിരിക്കുകയാണ്. ആ ഘട്ടത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത് തിരിച്ചടിയാവും. അനുമതി നല്‍കിയ സ്ഥിതിക്ക് കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഇതിനെ കണ്ടേക്കും.

See also  എ. കെ. ആന്റണിയോട് സഹതാപമെന്ന് മകൻ അനിൽ ആന്റണി

Related News

Related News

Leave a Comment