- Advertisement -
തിരുവനന്തപുരം (Thiruvananthapuram) : ആശുപത്രി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷാണ് മരിച്ചത്. (A hospital employee was found dead. The deceased has been identified as Alisha Ganesh, a native of Kozhikode.) ശാസ്‌തമംഗലം എസ് പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്ന അലിഷയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി ഇവരെ സംബന്ധിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.