- Advertisement -
ആലപ്പുഴ (Alappuzha) : ആലപ്പുഴയിലെ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു (Police arrest employee in connection with embezzlement of lakhs from Thatthampally Sahrudaya Hospital in Alappuzha). തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെ സി(44)യാണ് പൊലീസ് പിടിയിലായത്.
ഇവർ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ അക്കൗണ്ടൻറ് ആയിരുന്നു. ഓരോ രോഗിയിൽ നിന്നും ഇവർ ബില്ലിൽ ഉള്ള പണം കൈപ്പറ്റുകയും ശേഷം ചികിത്സ ഇളവ് നൽകിയതായി കൃത്രിമ രേഖയുണ്ടാക്കിയുമാണ് പണം തട്ടിയത്. ആശുപത്രിയിൽ നിന്നും ഇത്തരത്തിൽ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ലഭ്യമായ വിവരം. ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത ഇവർ ഇപ്പോൾ കസ്റ്റഡിയിൽ തുടരുകയാണ്.