ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകൾക്കെതിരെ പരാതിയുമായി ഹണി റോസ്. വിവരങ്ങൾ പൊലീസിന് കൈമാറും

Written by Taniniram

Published on:

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ കൂടുതല്‍ നടപടികളുമായി ചലച്ചിത്രതാരം ഹണിറോസ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും. അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പില്‍ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇത് ഫോറന്‍സിക പരിശോധനയ്ക്ക് അയക്കും. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലര്‍ച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു.

See also  വർണ്ണപ്പകിട്ടേകി സംഘനൃത്ത മത്സരം

Related News

Related News

Leave a Comment