Thursday, April 3, 2025

ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു…

Must read

- Advertisement -

കൊല്ലം (Kollam) : കൊല്ലം കടയ്‌ക്കലിൽ ഗൃഹോപകരണങ്ങൾ ഇടിമിന്നലേറ്റ് നശിച്ചു. മണ്ണൂർ സ്വദേശി ഗോപിനാഥന്റെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ് വൈദ്യുതി സ്വിച്ച് ബോർഡുകളും ഇലക്ടിക് ഉപകരണങ്ങളുമുൾപ്പെടെ കത്തിനശിച്ചു. ടിവി പൊട്ടിത്തെറിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചിരുന്നു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കോഴിക്കോട് അത്തോളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് പരിക്കേറ്റിരുന്നു. വീടിന് വരാന്തയിൽ നിൽക്കവെയാണ് വീട്ടമ്മയ്‌ക്ക് ഇടിമിന്നലേറ്റത്. ഇവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മിന്നലേറ്റ് വള്ളം പൂർണമായും തകർന്നു.

See also  ഹിമാചലിൽ മിന്നൽ പ്രളയത്തിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article