ആചാരപരമായ ചടങ്ങുകളില്ലാതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ല: സുപ്രീംകോടതി

Written by Web Desk1

Published on:

ന്യൂഡല്‍ഹി (Newdelhi) : ഹൈന്ദവ വിവാഹ (Hindu marriage) ങ്ങള്‍ക്ക് ശരിയായ വിധത്തിലുള്ള ചടങ്ങുകളില്ലാതെ ഇനി സാധുതയില്ലെന്ന് സുപ്രീംകോടതി (Suprim Court) . സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയോ വാണിജ്യപരമായ ഇടപാടോ അല്ല ഹൈന്ദവ വിവാഹങ്ങള്‍ (Hindu Marriages). ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ (Hindu Marriage Act) പരിധിയില്‍ ഉള്‍പ്പെടില്ലെന്നും സുപ്രീംകോടതി (Suprim Court) വ്യക്തമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം. ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. അതൊരു വിശുദ്ധ കര്‍മ്മമാണ്, അതിന് ഭാരത സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒരു പദവി നല്‌കേണ്ടതുണ്ടെന്നും കോടതി നീരീക്ഷിച്ചു.

വിവാഹങ്ങള്‍ ആടാനും പാടാനും മാത്രമുള്ളതോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ളതോ പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കാനുള്ളതോ ആയ ഒന്നല്ല. വിവാഹം വാണിജ്യപരമായ ഒരു ഇടപാടല്ല. അത് മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭര്‍ത്താവും ഭാര്യയുമായി മാറി ഭാരത സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമായി ഭാവിയില്‍ പരിണമിക്കുന്ന പ്രക്രിയയാണെന്നും കോടതി വിശദീകരിച്ചു.

പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവര്‍ പിന്നീട് വിവാഹമോചനത്തിന് ഹര്‍ജി നല്കുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഭാരത സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ ഒന്നാണെന്ന കാര്യത്തേക്കുറിച്ചും ആഴത്തില്‍ ചിന്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

See also  മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

Related News

Related News

Leave a Comment