16 വയസ്സുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി…

Written by Web Desk1

Published on:

കൊച്ചി (Koch)i : 19 കാരനായ കാമുകനില്‍ നിന്ന് പീഡനത്തിനിരയായ 16 വയസ്സുകാരിയുടെ 28 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇത്തരം സംഭവങ്ങളില്‍ ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാകുമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് (Justice Kausar Edappagath) പറഞ്ഞു. പീഡിപ്പിക്കപ്പെട്ടവരെ പീഡിപ്പിച്ചവരുടെ കുഞ്ഞിനു ജന്മം നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ല.

നിലവില്‍ 24ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാല്‍ മകളുടെ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായി ഗര്‍ഭിണിയായാല്‍ അതിജീവത അനുഭവിക്കുന്നത് ശാരീരികവും മാനസികമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് അവരുടെ മാനസികാവസ്ഥയെയും ശാരീരികാവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

See also  മന്ത്രി എ കെ ശശീന്ദ്രൻ രാജിയിലേക്കോ? കുട്ടനാട് MLA തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്കെന്നു സൂചന, എൻ സി പിയിലെ പുതിയ നീക്കങ്ങൾ

Related News

Related News

Leave a Comment