ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രീം കോടതിയുടെ നിർണായക വിധി

Written by Taniniram

Published on:

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥന്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് സുപ്രീംകോടതി നിരീക്ഷണം.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

മൊഴി നല്‍കിയവരില്‍ പരാതി ഇല്ലാത്തവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി അത്തരം പരാതികളില്‍ നിയമപരമായ തീരുമാനം എടുക്കും എന്നും സുപ്രീം കോടതി പറഞ്ഞു.

See also  ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക് . നിയമന ഉത്തരവിറങ്ങി

Related News

Related News

Leave a Comment