ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്നും പുറത്ത് വരില്ല

Written by Taniniram

Published on:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ പേജുകള്‍ ഇന്ന് പുറത്തുവിടില്ല. വിവരാവാകശ കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇന്ന് പുറത്തുവിടാമെന്ന തീരുമാനം മാറ്റിയിരിക്കുന്നത്. ഇത് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമായിരിക്കും ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാവുക.

പരാതിക്കാരന്‍ ആരാണെന്നറിയില്ല. ഇന്ന് ഉത്തരവ് കൈമാറില്ലെന്ന് മാത്രമേ കമ്മീഷന്‍ അറിയിച്ചിട്ടുള്ളൂ. എന്താണ് പരാതിയെന്നും അറിയില്ല. ആ പരാതി പരിശോധിച്ചേ തീരുമാനമുണ്ടാകൂവെന്നാണ് അറിയിച്ചത്” എന്നാണ് വെട്ടിക്കളഞ്ഞ ഭാഗം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ മുന്നോട്ട് വെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും അതില്‍ ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.

See also  ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

Leave a Comment