കേരളത്തില്‍ കനത്തമഴ; തൃശൂരില്‍ പ്രളയത്തിന് സമാനം; ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്, വ്യാപകമായ നാശനഷ്ടങ്ങള്‍

Written by Taniniram

Published on:

തിരുവനന്തപുരം : കേരളത്തില്‍ വിവിധ ജില്ലകളില്‍ കനത്ത മഴതുടരുന്നു. ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. ഇന്നലെ പെയ്ത മഴയില്‍ തൃശൂര്‍ നഗരം വെളളത്തില്‍ മുങ്ങി. ബിഷപ്പ് പാലസ് മതിലിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ പലയിടത്തും ഒലിച്ചുപോയി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ വെളളം കയറി.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

See also  ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ, യുവതീ യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത് ; പിവി അൻ വറിനെതിരെ വിനായകൻ

Related News

Related News

Leave a Comment