പുൽപ്പളളിയിൽ കനത്ത പ്രതിഷേധം; വനംവകുപ്പ് ജീപ്പിന്‍റെ കാറ്റ് അഴിച്ചുവിട്ടു, റീത്ത് വച്ചു

Written by Web Desk1

Updated on:

പുൽപ്പളളി (Pulpalli ) : വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പുൽപ്പള്ളി (Pulpalli ) യിൽ കനത്ത പ്രതിഷേധം. ഹർത്താൽ ദിന (Hartal Day)ത്തിൽ പുൽപ്പളളി ((Pulpalli ))യിൽ ജനങ്ങൾ കൂട്ടം ചേർന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥരെ (Forest Department Officers ) നാട്ടുകാർ തടഞ്ഞു. ജീപ്പിന്‍റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. വാഹനത്തിൽ റീത്ത് വയക്കുകയും ചെയ്തു.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാർ റോട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചർച്ച വേണ്ട ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം. വയനാട്ടിൽ ഇന്ന് കടുവയുടെ ആക്രമണത്തിൽ കൊന്ന കന്നുകാലിയുടെ ജഡം വനം വകുപ്പിന്‍റെ ജീപ്പിൽ കെട്ടിവച്ചു. നൂറോളം പേരാണ് പ്രതിഷേധിച്ചെത്തിയത്.

നഷ്ടപരിഹാര തുടക അനുവദിക്കുക, കുട്ടികലുടെ പഠനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വ്യക്തമാക്കിനുതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കു എന്നാണ് നാട്ടുകാർ അറിയിക്കുന്നത്.

പോളിന്‍റെ മൃതദേഹം വയനാട്ടിൽ എത്തിച്ചതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പുൽപ്പള്ളി ബസ് സ്റ്റാന്‍റിനകത്താണ് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. പോളിന്‍റെ ബന്ധുക്കൾ, വിവിധ സഭാ പ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവരാണ് പ്രതിഷേധിക്കുന്നത്.

Related News

Related News

Leave a Comment