ചൂട് കൂടുന്നു ഒപ്പം കരിക്കിനു വിലയും ….

Written by Web Desk1

Published on:

കേരളത്തിൽ കൂടുന്ന ചൂടിന് അനുസരിച്ച് കരിക്കിനിത് നല്ല കാലം. ചൂടിന് തണുപ്പേകാൻ എല്ലാവരും ശീതളപാനീയങ്ങളെ ആശ്രയിക്കുന്നു. പക്ഷേ, ശീതള പാനീയങ്ങളേക്കാൾ നല്ലത് നമ്മുടെ കരിക്ക് തന്നെ കര്‍ഷകനും തേങ്ങയായി വില്‍ക്കുന്നതിനേക്കാള്‍ ലാഭം കരിക്കായി വില്‍ക്കുന്നതാണ്.

നമ്മുടെ നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വന്ന് മൊത്തക്കച്ചവടക്കാര്‍ കരിക്കു വെട്ടി കൊണ്ടുപോകും. ഒന്നിന് 20-25 രൂപയും ലഭിക്കും. മറ്റൊരു തലവേദനയുമില്ല. തേങ്ങയാണെങ്കില്‍ ഇടാന്‍ ആളെ തപ്പണം, പൊതിക്കണം, മൊത്തക്കച്ചവടക്കാരനെ കണ്ടെത്തണം. എന്നാലും വലിയ തേങ്ങക്കുപോലും 18 -20 രൂപയില്‍ കൂടുതല്‍ കിട്ടില്ല.

കര്‍ഷകന് 20 രൂപയാണ് കിട്ടുന്നതെങ്കിലും വഴിയോരവില്‍പ്പനക്കാരന് 50 രൂപ കൊടുത്താലേ ഒരു കരിക്കിന്റെ രുചിയറിയാനാവൂ. നാം റോഡരികില്‍ കാണുന്ന കരിക്കു വില്‍പ്പനക്കാര്‍ ഒരു ശൃംഖലയുടെ കണ്ണി മാത്രമാണ് . അവരില്‍ പലരും ജോലിക്കാര്‍ മാത്രവും. ഒരു മൊത്തക്കച്ചവടക്കാരന്‍ അവര്‍ക്കു പിന്നിലുണ്ടാവാം. ഓരോ വില്‍പ്പനശാലയിലും ലോറിയില്‍ കരിക്കെത്തിച്ച് അവര്‍ മടങ്ങും. ജോലിക്കാരന്റെ ശമ്പളം കഴിച്ച് ബാക്കി ആ കച്ചവടക്കാരന് എത്തും. കച്ചവടക്കാരില്‍ നിന്ന് കരിക്ക് വിലക്കെടുത്ത് നേരിട്ടു വില്‍ക്കുന്നവരുമുണ്ട്.

See also  കരുവന്നൂരിന് പുറമെ കണ്ണൂര്‍ സഹകരണ ബാങ്കുകളിലും വന്‍ തട്ടിപ്പ്

Related News

Related News

Leave a Comment