‘എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും തനിക്കു പ്രശ്നമല്ല, തൃശൂർ ബിജെപിക്കു തന്നെ’; സുരേഷ് ഗോപി

Written by Web Desk1

Published on:

ത്രിശൂർ (Thrisur) : തൃശൂരിൽ സുരേഷ്‌ഗോപിയുടെ എതിർ സ്ഥാനാർത്ഥിയായ കെ മുരളീധരന്റെ (Sureshgopi’s opponent K Muralidharan in Thrissur) സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി (Suresh Gopi). സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു.എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാടാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. കെ മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

See also  മദ്യനയ വിവാദങ്ങള്‍ക്കിടയില്‍ മന്ത്രി എം.ബി.രാജേഷ് കുടുംബത്തോടൊപ്പം വിദേശത്തേക്ക്; സ്വകാര്യ സന്ദര്‍ശനമെന്ന് മന്ത്രിയുടെ ഓഫീസ്‌

Related News

Related News

Leave a Comment