പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന വജ്രാഭരണങ്ങൾ ഹരിതകർമ്മ സേന ഉടമയെ തിരിച്ചേൽപ്പിച്ചു …

Written by Web Desk1

Published on:

കൊച്ചി (Kochi) : ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ലഭിച്ച അഞ്ചുലക്ഷത്തിന്റെ വജ്രാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ ഹരിത കര്‍മസേനയിലെ ജെസി വര്‍ഗീസ്, റീന ബിജു എന്നിവരാണ് ആഭരണങ്ങള്‍ തിരികെ നല്‍കിയത്. നാലരലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും രണ്ട് കമ്മലുമാണ് ലഭിച്ചത്.

വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ വേർ തിരിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടുപൊതികളിലായി ആഭരണങ്ങൾ ലഭിച്ചത്. ഉടനെ ഇവര്‍ വാര്‍ഡ് മെമ്പര്‍ ലില്ലി റാഫേലിനെ വിവരമറിയിച്ചു. മെമ്പറുടെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് അറിഞ്ഞ് കെ ജെ മാക്‌സി എംഎല്‍യും മുന്‍ കേന്ദ്രമന്ത്രി കെ വി തോമസും ഇരുവരുടേയും വീടുകളിലെത്തി അഭിനന്ദിച്ചു. ഇരുവരും ചേര്‍ന്ന് പാരിതോഷികവും കൈമാറി. എന്നാൽ ജെസിയും റീനയും ആ തുക അപ്പോള്‍ തന്നെ വയനാട് ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

See also  റോഡപകടം : കേരളത്തിനു മൂന്നാം സ്ഥാനം

Related News

Related News

Leave a Comment