Friday, April 4, 2025

പാഠപുസ്തകത്തിലെ അച്ഛന്‍ പുരോഗമനത്തെ കളിയാക്കി ഹരീഷ് പേരടി

Must read

- Advertisement -

ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ചിത്രത്തെ വിമര്‍ശിച്ചും കളിയാക്കിയും ഹരീഷ് പേരടി. അടുക്കളയില്‍ അച്ഛനെ ഇരുത്തിയ പുരോഗമനം പുറം ചട്ടയില്‍ നിന്ന് അമ്മയെ ഒഴിവാക്കിയെന്ന് വിമര്‍ശിച്ച് ഹരീഷ് പേരടി. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ ഉള്‍പ്പേജില്‍ ലിം ഗസമത്വത്തിന്റെ്‌റെ ആശയം പങ്കുവയ്ക്കാന്‍ നല്‍കിയ ചിത്രത്തിലാണ് അടുക്കള എന്ന തലക്കെട്ടില്‍ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മാറ്റത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ പുറം ചട്ടയില്‍ നിന്ന് അമ്മയെ ഒഴിവാക്കിയെന്നാണ് ഹരീഷ് വിമര്‍ശിക്കുന്നത്.

പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരില്‍ ഏറെ ആഘോഷിക്കപ്പെടുന്ന കവര്‍ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛന്‍മാരുണ്ട്..അതില്‍ സന്തോഷിക്കുന്ന ആണ്‍, പെണ്‍ കുട്ടികളുണ്ട്..കിളികളുണ്ട്.. പൂക്കളുണ്ട്..പ ശുവുണ്ട്..പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പക്ഷെ സൂക്ഷമദര്‍ശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല…മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവര്‍ ചിത്രമാണ്.. കുടുംബശ്രീയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവര്‍ ചിത്രം…എക്സിറ്റ്‌നെ ഫലം വെച്ച് നോക്കിയാല്‍ ‘എന്തുകൊണ്ടു നമ്മള്‍ തോറ്റു’ എന്ന ഉത്തമന്‍മാരുടെ ചോദ്യത്തിനുള്ള ഉത്തരം.. എല്ലാം എത്രയും പെട്ടന്ന് ശരിയാകും… ആശംസകള്‍..

See also  ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article