കൊച്ചി (Kochi): പാതിവില തട്ടിപ്പ് കേസിൽ സൈഗരം ഗ്ലോബൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). (The Enforcement Directorate (ED) is set to freeze the bank accounts of Saigaram Global Trust Executive Director KN Anandakumar in the half price fraud case.)
ആനന്ദകുമാറിന് 2 കോടി രൂപ നൽകിയതായി കേസിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ആനന്ദകുമാറിന് 10 ലക്ഷം രൂപ ഓരോ മാസവും നൽകിയിരുന്നതായി നൽകിയിരുന്നതായും അന്വേഷണ സംഘത്തോട് അനന്തുകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചശേഷം അക്കൗണ്ട് മരവിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് ഇ ഡി കടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ ഇ ഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ പരിശോധനകൾക്ക് പിന്നാലെ ചോദ്യം ചെയ്യേണ്ടവരുടെ അടക്കം വിവരങ്ങൾ തയ്യാറാക്കി വരികയാണ്. ആനന്ദകുമാറിന് പുറമെ അഡ്വ. ലാലി വിൻസെന്റിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.