ഗുരുവായൂര്‍ : മമ്മിയൂരിലെ ‘സൗപര്‍ണ്ണിക’ ഫ്‌ലാറ്റില്‍ ഇന്നലെ വൈകിട്ട് 3:45 മണിയോടെയായിരുന്നു സംഭവം. ഫ്‌ലാറ്റില്‍ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നൂവെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ പ്രകോപിതരായ പത്തംഗ സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു.
ഫ്‌ലാറ്റിന്റെ കെയര്‍ ടേക്കര്‍ ചാലിശ്ശേരി സദേശി 40 വയസ്സുള്ള അനുമോദ്, ശുചീകരണ തൊഴിലാളി ബംഗാള്‍ സ്വദേശി 35 വയസ്സുള്ള മഹേഷ്, ഗുരുവായൂര്‍ സ്വദേശി 37 വയസ്സുള്ള പ്രവീണ്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രവീണിന്റെ പല്ല് പൊട്ടിയിട്ടുണ്ട്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് റൂം എടുത്ത ചാവക്കാട് സ്വദേശി നിതീഷ് നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് റൂം എടുത്തതെന്നാണ് വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഗുരുവായൂര്‍ ഫ്‌ളാറ്റില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം.. ഫ്‌ളാറ്റ് കെയര്‍ടേക്കര്‍ ഉള്‍പ്പെടെ ജീവനക്കാരായ മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

- Advertisement -
- Advertisement -