ഗുരുവായൂരിൽ നാളെ റെക്കോഡ് കല്യാണം…

Written by Web Desk1

Published on:

ത്രിശൂർ (Thrisur) : സെപ്റ്റംബർ 8 ചിങ്ങമാസത്തിലെ ചോതി നക്ഷത്രം. ഓണത്തിന് മുൻപുള്ള ഞായറാഴ്‌ച. ഈ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത?. ഈ ദിവസത്തിൽ ഗുരുവായൂരമ്പല നടയിൽ നടക്കാനിരിക്കുന്ന 300 ലധികം വിവാഹങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയെ.

ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായാണ് ഇത്രയധികം വിവാഹം നടക്കുന്നത്. സെപ്‌റ്റംബർ 8ന് ഇതുവരെ ബുക്ക് ചെയ്‌തത് 330 വിവാഹങ്ങളാണ്. സെപ്‌റ്റംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉണ്ടായിരുന്നതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ.

ഏതാണ്ട് ജോതിഷ പ്രമുഖർ പറയും പ്രകാരമാണെങ്കിൽ 350 ഉം കടക്കും എന്നാണ് വിവരം. ഇതുവരെയുള്ള റെക്കോഡ് 227 വിവാഹങ്ങളായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്രം തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.

സംഗതി ഇത്രയൊക്കെ ആണെങ്കിലും ഈ വിവാഹങ്ങൾ അത്രയും ഗുരുവായൂർ ക്ഷേത്രത്തിനകത്ത് അല്ല നടക്കുന്നത് എന്നൊരു കൗതുകം കൂടി ഇതിനു പിന്നിലുണ്ട്. ജ്യോതിഷ പ്രകാരം ഏതൊരു ക്ഷേത്രത്തിനകത്തും വിവാഹം നടക്കാറില്ല എന്നതാണ് മറ്റൊരു സത്യം. വിവാഹ ശേഷം അന്നേ ദിവസം ദമ്പതികൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതും ജ്യോതിഷ പ്രകാരം ശരിയല്ലെന്നാണ് പ്രമുഖ ജ്യോതിഷ പണ്ഡിതൻ രാംകുമാർ പൊതുവാൾ പറയുന്നത്.

Related News

Related News

Leave a Comment