മലപ്പുറം കോട്ടക്കലിലാണ് സംഭവം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ- റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (24) ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയതായിരുന്നു വരൻ. കടലുണ്ടി പുഴയിലെ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
കുളിക്കുന്നതിനിടെ റോഷൻ ഒഴുക്കിൽ പെടുകയായിരുന്നു. തിരച്ചിൽ നടത്തി ഉടൻതന്നെ റോഷനെ കണ്ടെത്തി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നടന്നത്.