ആലപ്പുഴ (Alappuzha) : ആലപ്പുഴയിലാണ് സംഭവം. അമ്മൂമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനോട് ക്ഷമിച്ചു. (The incident happened in Alappuzha. The grandson who stole his grandmother’s one and a half paise gold necklace was forgiven.) മോഷ്ടിച്ച മാല വില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊച്ചുമകന്‍ മൂന്ന് ദിവസത്തിന് ശേഷം അത് അമ്മൂമ്മയെ തിരിച്ചേല്‍പ്പിച്ചു. അതോടെ അമ്മൂമ്മ അവന് ആയിരം രൂപ പാരിതോഷികം നല്‍കുകയായിരുന്നു.
അമ്മൂമ്മ ഉറങ്ങുന്ന സമയത്ത് മാല അഴിച്ച് വെക്കുന്ന പതിവുണ്ട്. ചെറിയ തുകയൊക്കെ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന പതിവുള്ള ചെറുമകന്‍ ആരുമറിയാതെ മാലയും കവര്‍ന്നു. കൊച്ചുമകന്‍ തന്നെയാണ് മാല കവര്‍ന്നതെന്ന കാര്യം അമ്മൂമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും അവനെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മനസുവന്നില്ല.
കേസെടുക്കാതെ മാല തിരികെ വാങ്ങി തരണമെന്ന് ആവശ്യപ്പെട്ട് അമ്മൂമ്മ പോലീസിനെ സമീപിച്ചു. കേസെടുത്താല്‍ തനിക്ക് മാല കിട്ടുകയുമില്ല, കൊച്ചുമകന്‍ ജയിലിലേക്ക് പോകേണ്ടിയും വരും എന്നതാണ് അവരെ അതിന് പ്രേരിപ്പിച്ചത്. സംഭവത്തില്‍ കഴമ്പ് തോന്നിയ പോലീസ് കേസെടുക്കാതെ അന്വേഷണം ആരംഭിച്ചു.
കൊച്ചുമകന്റെ ഫോട്ടോ വാങ്ങിയ പോലീസ് അത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എബി തോമസിന് നല്‍കി. അദ്ദേഹം അത് എല്ലാ ജ്വല്ലറി ഉടമകള്‍ക്കും നല്‍കി. ഇതോടെ മാലയുമായി ജ്വല്ലറികളിലെത്തിയ കൊച്ചുമകനില്‍ നിന്ന് ആരും അത് വാങ്ങിച്ചില്ല.
ജില്ലയിലെ 25 ഓളം ജ്വല്ലറികളില്‍ യുവാവ് പോയെങ്കിലും മാല വില്‍ക്കാനായില്ല. മാലയുടെ ഒരുഭാഗം മുറിച്ച് വില്‍ക്കാന്‍ ശ്രമിച്ചതും വിജയിച്ചില്ല. ഇതോടെ മാല അമ്മൂമ്മയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.