കേരള ബാംബൂ കോര്‍പ്പറേഷനില്‍ ഡിഗ്രിക്കാർക്ക് താല്‍ക്കാലിക ജോലി നേടാം

Written by Web Desk1

Published on:

കേരള ബാംബൂ കോര്‍പ്പറേഷന് (Kerala Bamboo Corporation) കീഴില്‍ ജോലി നേടാന്‍ അവസരം. ഡിഗ്രിക്കാര്‍ക്ക് കേരള ബാംബൂ കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി നേടാം; പിഎസ് സി പരീക്ഷയില്ലാതെ നേരിട്ട് നിയമനം. സെയില്‍സ് റെപ്രസെന്റേറ്റീവ് പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി നേടാനുള്ള അവസരമാണ് ഉള്ളത്. ഫെബ്രുവരി 09നുള്ളില്‍ അപേക്ഷിക്കണം.

തസ്തിക& ഒഴിവ് : കേരള ബാംബൂ കോര്‍പ്പറേഷനില്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. പ്രായപരിധി : 60 വയസ് വരെ. യോഗ്യത : ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സെയില്‍സ്/ മാര്‍ക്കറ്റിങ് അല്ലെങ്കില്‍ എംബിഎ മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitopen.com/cmd/ksbc1.html എന്ന ലിങ്ക് വഴി ഫെബ്രുവരി 09 വരെ ഓണ്‍ലൈനായി ഫീസില്ലാതെ അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

See also  യുഎഇയിലെ പ്രമുഖ കമ്പനിയിൽ പത്താം ക്ലാസ് പാസായവർക്ക് തൊഴിലവസരം; ആകർഷകമായ ശമ്പളം, വിസയും താമസസൗകര്യവും സൗജന്യം…

Leave a Comment