സർക്കാർ സ്വകാര്യ ബസ്സുകളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നിരക്ക് ഉറപ്പാക്കണം…

Written by Web Desk1

Published on:

തിരുവനന്തപുരം : സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ (In private stage carriage buses) വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് (Concession Rate) ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ (Child Rights Commission) ഉത്തരവായി. കൺസഷൻ നിരക്ക് (Concession Rate)നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സു (In private stage carriage buses)കളുടെ പെർമിറ്റും (permit) കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും (license) റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ Transport Commissioner) ക്ക് ബാലാവകാശ കമ്മിഷൻ (Child Rights Commission) നിർദ്ദേശം നൽകി.

കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയിന്മേലാണ് നടപടി. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷൻ അംഗം എൻ. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി.

Leave a Comment