കണ്ണൂര്‍ (Cannanoor) : കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. (Action against officials in the incident of notorious criminal Govindachamy escaping from Kannur jail. Four officials of Kannur Central Jail have been suspended pending investigation.) ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തലിലാണ് നടപടി എന്ന് ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഉടന്‍ പിടികൂടാനായത് ആശ്വാസമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
സൗമ്യാ വധക്കേിസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഗോവിന്ദച്ചാമി വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകള്‍ക്കം കണ്ണൂര്‍ നഗരത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. കണ്ണൂര്‍ തളാപ്പിലെ ആളില്ലാത്ത വീട്ടു വളപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയത്. ജയില്‍ ചാടാന്‍ പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചുവെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെ പുറം ലോകമറിഞ്ഞത്.