- Advertisement -
തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് പിന്മാറി ഗവർണർമാർ. (The governors withdrew from the dinner hosted by the Chief Minister.) ഇന്ന് ക്ലിഫ് ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി ഡിന്നർ വിളിച്ചത്. കേരള-ബംഗാൾ- ഗോവ ഗവർണർമാരാണ് വിരുന്നില്‍ നിന്ന് പിന്മാറിയത്. ഒരാഴ്ച മുൻപാണ് മുഖ്യമന്ത്രിയെ ഇവര്‍ ബുദ്ധിമുട്ട് അറിയിച്ചത്.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് ‘നോ’ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങൾക്കിടെ ഡിന്നർ തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് സൂചന.