തിരുവനന്തപുരം : ഗവര്‍ണറുടെ അനുമതിയ്ക്കായി രാജ്ഭവനിലേക്ക് അയച്ച തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിക്കാതെ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി.
ജൂണ്‍ 10 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമസഭ ചേര്‍ന്നാല്‍ വാര്‍ഡ് വിഭജനം ബില്ലായി സഭയില്‍ കൊണ്ടുവരേണ്ടി വരും. വാര്‍ഡ് വിഭജനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വലിയ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്കും ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അനുമതി തേടാനാകും ഇനി സര്‍ക്കാര്‍ ശ്രമം.