തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. ഗവര്‍ണറുടെ അംഗരക്ഷകനാണ് അദ്ദേഹത്തെ പെട്ടെന്ന് തന്നെതാങ്ങിയെടുത്തു. അദ്ദേഹത്തിന് ഉടന്‍ ഫസ്റ്റ് എയിഡ് നല്‍കാന്‍ ഗവര്‍ണര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മിഷണറെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
ഗവര്‍ണര്‍ പരേഡ് വീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമീപത്തു നില്‍ക്കുകയായിരുന്നു കമ്മിഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണര്‍ കുഴഞ്ഞുവീണത്.