Friday, June 6, 2025

രാജ്ഭവനിലെ ഭാരതാംബ ചിത്രം നീക്കണമെന്ന് സര്‍ക്കാര്‍, വഴങ്ങാതെ ഗവര്‍ണര്‍, വിവാദത്തെത്തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി

Must read

- Advertisement -

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. വേദിയില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടുള്ള ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനില്‍ നടത്താനായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.

രാജ്ഭവനിലെ പ്രധാന ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തിയിരുന്നു. തുടര്‍ന്ന് ഹാളിലുണ്ടായിരുന്ന ഭാരത മാതാവിന്റെ ചിത്രം ശ്രദ്ധയില്‍പ്പെട്ടു. ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ ചുമതലയേറ്റതിനുശേഷമായിരുന്നു ഈ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചത്. വേദിയില്‍ നിന്ന് ചിത്രം നീക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ രാജ്ഭവനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഗവര്‍ണര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുന്നതായി കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നിലയില്‍ പരിപാടി നടത്താനാണ് രാജ്ഭവന്റെ തീരുമാനം.പരിസ്ഥിതി ദിനാഘോഷ പരിപാടി രണ്ടായി നടത്താനാണ് പിന്നീട് തീരുമാനമെടുത്തത്. സംസ്ഥാനതല ഉദ്ഘാടനം ദര്‍ബാര്‍ ഹാളില്‍ നടത്താനാണ് കൃഷി വകുപ്പ് തീരുമാനിച്ചത്. രാജ്ഭവനില്‍ വൃക്ഷതൈ നട്ടുകൊണ്ട് ഗവര്‍ണറും മറ്റൊരു പരിപാടി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും കൃഷിമന്ത്രിയുമായി സംസാരിച്ചതിനുപിന്നാലെ ദര്‍ബാര്‍ ഹാളിലേയ്ക്ക് പരിപാടി മാറ്റുകയും ചെയ്തു. ഇതില്‍ കൃഷിമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രി നിര്‍ദേശത്തെത്തുടര്‍ന്ന് പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു.

See also  ദേശാഭിമാനിയുടെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി സന്ദീപ് വാര്യര്‍ മാപ്പുപറയാന്‍ സൗകര്യമില്ല ; കോടതിയില്‍ കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article