ആദ്യദിനം തന്നെ സർക്കാർ തീരുമാനം തിരുത്തി ഗവർണർ അർലേക്കർ ;എഡിജിപി മനോജ് എബ്രഹാമിനെ വിളിച്ചുവരുത്തി

Written by Taniniram

Published on:

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്ത ദിവസം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തീരുമാനമെടുത്ത് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി: മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ നടപ്പാകാതെ പോയത്.

ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതി ഗവര്‍ണറുടെ മുന്നില്‍ എത്തിച്ചതെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടര്‍ന്ന് മനോജ് ഏബ്രഹാമിനെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ ആവശ്യം അദ്ദേഹം അപ്പോള്‍ത്തന്നെ അംഗീകരിച്ചു.

See also  ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

Leave a Comment