Friday, April 4, 2025

അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായഹസ്തവുമായി സര്‍ക്കാര്‍…

Must read

- Advertisement -

ഭാര്യക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും

വയനാട്: മാനന്തവാടി പടമലയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ അജീഷിന്റെ കുടുംബത്തിനു സഹായ ഹസ്തവുമായി സര്‍ക്കാര്‍. ജനരോഷം ആളിക്കത്തിയ സാഹചര്യത്തില്‍ 10 ലക്ഷം രൂപ ധനസഹായധനം പ്രഖ്യാപിച്ചു സര്‍ക്കാര്‍.

കൂടാതെ, അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലിയും, മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയും ചെയ്യുമെന്നും സര്‍ക്കാരിനായി ജില്ലാ കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം, അജിഷിന്റെ മരണത്തിനിടയാക്കിയ ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും.

See also  പു. ക. സ കിഴുത്താണി സാഹിത്യ സമ്മേളനം 85-ാം നടത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article