Monday, September 1, 2025

സര്‍ക്കാര്‍ ഓണാഘോഷം 2025; സെപ്റ്റംബര്‍ 3 മുതല്‍… മുഖ്യാതിഥികളായി ബേസില്‍ ജോസഫും രവി മോഹനും

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നടത്തപ്പെടും. ‌സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നടത്തപ്പെടും. ‌സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. (This year’s Onam celebrations by the state government will be held from September 3 to 9. The state-level inauguration will be held at 6 pm on September 3 at Kanakakunnu Nishagandhi by Chief Minister Pinarayi Vijayan.) ചലച്ചിത്ര താരങ്ങളായ ബേസിൽ ജോസഫ്, രവി മോ​ഹൻ എന്നിവർ മുഖ്യാതിഥികളാകും.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

നിരവധി പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം കലാകാരന്മാർ ഓണാഘോഷത്തിന്റെ ഭാഗമാകും. സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് കലാപരിപാടികള്‍ നടക്കുന്നത്.

ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് സെപ്റ്റംബർ ഒമ്പതിന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. വൈകിട്ട് മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകളാണ് ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നത്.

വാരാഘോഷത്തിൽ സംഗീത സംവിധായകന്‍ ശരത്തിന്‍റെ സംഗീത നിശയും മനോ, ചിന്മയി , വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയ ഗായകരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്‍റെ മെഗാ ഷോയും നിശാഗന്ധിയില്‍ അരങ്ങേറും.

See also  ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article