തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറയില്‍ നിന്നും പുറത്തെടുത്തു. മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങളും ഭസ്മങ്ങളും സുഗന്ധ ദ്രവ്യങ്ങളും അടക്കം നിറച്ചിരുന്നു. നെഞ്ചു വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന തന്ന വേണ്ടി വരും.
ഇന്ന് രാവിലെ പോലീസ് സംഘം എത്താണ് കല്ലറ പൊളിച്ചത്. പ്രദേശത്ത് എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു ശേഷമാണ് ഇന്ന് കല്ലറ തുറക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. ഫോറന്‍സിക് സംഘവും കൂടുതല്‍ പോലീസ് വിന്യാസവും സ്ഥലത്തുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യവുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.