ഗൂഗിള്‍ മാപ്പ് വീണ്ടും വില്ലന്‍ ! മാപ്പ് നോക്കി കാറോടിച്ച് നേരെ തോട്ടിലേക്ക്; യാത്രകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Written by Taniniram

Published on:

കാസര്‍കോട് : ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് നേരെ തോട്ടിലേക്ക് വീണു. മഴവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കുത്തൊഴുകില്‍ അകപ്പെട്ട കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലര്‍ച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം.

അമ്പലത്തറ മുനമ്പം ഹൗസില്‍ എം.അബ്ദുല്‍ റഷീദ് (35), ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ബേത്തൂര്‍പ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. റാഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്. കര്‍ണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും.

പുലര്‍ച്ചെയുളള ഇരുട്ടില്‍ ഇവിടെ തോടും പാലവും ഉള്ളതായി ഇവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലല്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാര്‍ ഇറക്കിയപ്പോള്‍ ചാലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയില്‍ തട്ടി നിന്നതാണ് ഇരുവര്‍ക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ടു പേരും പുറത്തു കടക്കുകയും ചാലിന്റെ നടുവിലുളള കുറ്റിച്ചെടികളില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു. ഫോണ്‍ വെളളത്തിലായിട്ടും പ്രവര്‍ത്തിച്ചതാണ് രക്ഷയായത്. ഫോണിലൂടെ ബന്ധുക്കളെ വിളിക്കുകയും അവര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയുമായിരുന്നു.

See also  മുഖ്യമന്ത്രിയുടെ തൃശൂര്‍ മുഖാമുഖം പരിപാടിയിലും മാധ്യമങ്ങളെ പുറത്താക്കി

Related News

Related News

Leave a Comment