Friday, April 4, 2025

എം.ടിയുടെ വീട്ടിൽ; സ്വർണ്ണകവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി

Must read

- Advertisement -

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു. എം.ടി. വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.

കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അലമാര കുത്തിപ്പൊളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അലമാരയ്ക്ക് സമീപത്ത് സൂക്ഷിച്ച താക്കോല്‍ എടുത്ത് അലമാര തുറന്നായിരുന്നു മോഷണമെന്നാണ് വിവരം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് ഇവര്‍ ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. നിലവില്‍ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്.

See also  മലയാളത്തിന്റെ സുകൃതമായ എംടിക്ക് ഇന്ന് 91-ാം പിറന്നാള്‍ നിറവ് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article