തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. (Gold prices increase in the state. The increase in gold prices has come after a gap.) ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 72,000 കടന്നു. കഴിഞ്ഞ മാസം 26 തീയതിയായിരുന്നു അവസാനമായി 72000-ത്തിൽ സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 840 രൂപയാണ് ഇതോടെ പവന് 72160 രൂപയായി. ഗ്രാമിന് 105 രൂപ കൂടി 9020 രൂപയായി.
കഴിഞ്ഞ ദിവസമാണ് ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞ് 71,320 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ സ്വർണ വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് സ്വർണ വില കുതിച്ചത്.
ജൂൺ മാസത്തിലെ സ്വർണവിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നില്ലെങ്കിലും ഇടയ്ക്കുണ്ടായ ചെറിയ ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസമായി. ജൂൺ പകുതിയോടെ 75000-ത്തിന്റെ അടുത്തെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ 71000-ത്തിലായിരുന്നു സ്വർണ വ്യാപാരം പുരോഗമിച്ചത്. അതേസമയം സ്വർണവിലയിൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3277 ഡോളർ വരെ വില താഴ്ന്നതോടെയാണ് വില കുറയാൻ സാധ്യത.