Tuesday, October 21, 2025

സ്വർണവില 84,000 ലേക്കടുത്തു; വെള്ളിയുടെ വിലയും റോക്കറ്റ് കുതിപ്പിൽ…

ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10,480 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 8,520 രൂപയാണ്. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 6700 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4325 രൂപയാണ്.

Must read

കൊച്ചി (Kochi) : സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 83,000 രൂപക്ക് മുകളിലാണ് . ഗ്രാമിന് 115 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 10,480 രൂപയായി വർധിച്ചു. പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വർണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന്റെ വില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.

രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സുരക്ഷിത നിക്ഷേപ ആവശ്യകതയും വർദ്ധിച്ചതോടെ സ്വർണ വില ഏകദേശം 2% ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും അസ്ഥിരമായി തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാനൻഡ് കൂടുകയാണ്.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം ഗ്രാമിന് പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വില വിവരങ്ങൾ
ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10,480 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 8,520 രൂപയാണ്. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 6700 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4325 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 4 രൂപയാണ് ​ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article