കൊച്ചി: ഗോകുലം ഗ്രൂപ്പിലെ കേരളത്തിലെയും തമിഴ്‌നാടിലെയും റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി ഗോകുലം ഗോപാലന്‍. നോട്ടീസ് നല്‍കിയാണ് ഇഡി അദ്ദേഹത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് സത്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഉച്ചയ്ക്ക് 12.40-നാണ് അദ്ദേഹം കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മറ്റു ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡില്‍ ഒന്നരക്കോടിയുടെ കറന്‍സി പിടിച്ചെടുത്തെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഇഡി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.