അമേരിക്കയിലെ യുട്ടാ എന്ന സ്ഥലത്തെ വീട്ടമ്മയായ കാസിഡി ലൂയിസ് ആണ് വ്യത്യസ്തമായൊരു പരാതിയുമായി അധികൃതരെ സമീപിച്ചത്.
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാസിടി അത്യുഗ്രമായ ഒരു ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയെത്തിയത്. അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആടുകളെ വളർത്തുന്ന ഷെഡിൻ്റെ മേൽക്കൂരയിൽ ഒരു വലിയ ദ്വാരം. തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കേറ്റ് രക്തം വാർന്നു കിടക്കുന്ന ആടിനെ കണ്ടെത്തി. കൂടാതെ, ദ്വാരത്തിന് താഴെ ഐസ് കഷ്ണങ്ങൾ ചിതറി കിടക്കുന്നുണ്ടായിരുന്നു.
ദ്വാരത്തിന്‍റെ വലുപ്പവും നിലത്ത് ഉണ്ടായിരുന്ന ഐസിന്റെ അളവും നോക്കുമ്പോള്‍ ഏകദേശം ഒരു ബാസ്ക്കറ്റ് ബോളിന്റെ അത്രയെങ്കിലും വലുപ്പമുള്ള ഐസ് കഷ്ണം ആയിരിക്കണം വീണതെന്നാണ് കാസിടി പറയുന്നത്.
പരിക്കേറ്റ ആടിനെ വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നും ദയാവധത്തിന് വിധേയമാക്കിയെന്നും യുവതി പറഞ്ഞു.
ഐസ് കഷ്ണം വിമാനത്തില്‍ നിന്നും വീണതാവാം എന്നതാണ് അധികൃതരുടെ അനുമാനം.
സാൾട്ട് ലേക്ക് സിറ്റി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ നിന്നും (എഫ്എഎ) സംഭവത്തെക്കുറിച്ച് അന്വേഷണത്തിനായി യുവതി അഭ്യർത്ഥിച്ചിരുന്നു
ഏതു വിമാനത്തില്‍ നിന്നാണ് ഐസ് വീണിട്ടുണ്ടാവുക എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഫ്എഎ അറിയിച്ചതായി കാസിടി പറഞ്ഞു. എയർപോർട്ടിൻ്റെ ഫ്ലൈറ്റ് പാതയിലാണ് (Flight Path) അവളുടെ വീട് എന്നത് ശ്രദ്ധേയമാണ്.
വിമാനത്തില്‍ നിന്ന് ഐസ് കട്ട വീണ് ആട് ചത്തതായി പരാതി…
Written by Web Desk1
Published on: