തിരുവനന്തപുരം: ഒരു മാസം നീണ്ടുനില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നാസയില്‍ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, ഡോ ആര്‍.ബിന്ദു, ജി.ആര്‍.അനില്‍, വീണ ജോര്‍ജ്ജ്, എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചീഫ് സെക്രട്ടറി ഡോ വി.വേണു ഐഎഎസ്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ. റഹിം, എംഎല്‍എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ.പി.സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍.ജി തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.