Monday, April 7, 2025

കഞ്ചാവ് കേസ് ; ഞാൻ നിരപരാധി, ഷൂട്ടിങ് മുടങ്ങും: മുൻകൂർ ജാമ്യത്തിന് ശ്രീനാഥ് ഭാസി…

കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം.

Must read

- Advertisement -

കൊച്ചി (Kochi) : നടൻ ശ്രീനാഥ് ഭാസി ആലപ്പുഴയിൽനിന്ന് 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. (Actor Sreenath Bhasi has approached the High Court seeking anticipatory bail in the case of seizure of hybrid ganja worth Rs 2 crore from Alappuzha.) കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് സിനിമ മേഖലയിലെ ചിലർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ശ്രീനാഥ് ഭാസിയാണ് ഇതിെലാരാൾ. തസ്‍ലിമയുടെ ഫോണിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്‍ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ ഹർജിയിൽ പറയുന്നു. ഫാൻ ആണെന്നു പറഞ്ഞാണ് മറ്റൊരു സുഹൃത്ത് വഴി പരിചയപ്പെടുന്നത്. നമ്പറും വാങ്ങിയിരുന്നു. ഇതിനു ശേഷം ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്ന് ചോദിച്ച് അപ്രതീക്ഷിതമായി തന്നെ വിളിക്കുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ വച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. പിന്നാലെ ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് തിരച്ച് സന്ദേശം അയച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

താൻ ലഹരി വിൽക്കുകയോ കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടുള്ള ആളല്ലെന്ന് ഹർജിയിൽ പറയുന്നു. താൻ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാൽ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

See also  മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article