Thursday, April 3, 2025

സ്കൂളിലെ ഗണപതിഹോമം; വിദ്യാഭ്യാസമന്ത്രി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു

Must read

- Advertisement -

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളി (Nedumannur LP School) ല്‍ പൂജ (Pooja ) നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് (Emergency report) സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് (Director of Public Education) പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Public Education Labor Department Minister V Sivankutty) നിർദേശം നൽകി.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂളിൽ പൂജ നടത്തിയത്. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. സംഭവത്തിൽ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് (Thotilpalam Police) സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും.

See also  പാലോട് രവി (Palode Ravi)കുടുങ്ങുമോ??
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article