Thursday, May 15, 2025

ജി. സുധാകരന് കുരുക്ക്; തപാൽ വോട്ട് വിവാദത്തിൽ കേസെടുക്കാൻ ഉത്തരവ്…

സുധാകരന്റെ വെളിപ്പെടുത്തലിൽ തുടർ നടപടികൾക്കായി നിയമവശം പരിശോധിക്കുകയാണെന്നും ഇത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തപാൽ വോട്ടുകൾ തിരുത്തിയെന്ന വിവാദ വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരൻ നിയമനടപടിയിലേക്ക്. (Former minister G Sudhakaran faces legal action over controversial revelation that postal votes were tampered with.) സുധാകരന്റെ പ്രസ്താവനയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.

വിശദമായ അന്വേഷണം നടത്താനാണ് നിർദ്ദേശം. അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. സുധാകരന്റെ വെളിപ്പെടുത്തലിൽ തുടർ നടപടികൾക്കായി നിയമവശം പരിശോധിക്കുകയാണെന്നും ഇത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദ്ദേശം വന്നിരിക്കുന്നത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന് വിനയായിരിക്കുന്നത്.

See also  പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ് യാർഡിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article