Friday, April 4, 2025

യുഎസിൽ എസിയിലെ വാതകം ശ്വസിച്ച് കൊല്ലത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Must read

- Advertisement -

യു എസ് (U S ) : യുഎസി (U S ) ൽ കൊല്ലം (QUILON) സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ എ സിയിലെ വാതകം ശ്വസിച്ച് (nhaling AC gas) മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഫാത്തിമാ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറി (Former Principal of Kollam Fatima Mata College Dr. G Henry) യുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) ( Anand Sujit Henry (42), wife Alice Priyanka (40), twins Noah and Neithan (4))എന്നിവരാണ് മരിച്ചത്. കാലിഫോർണിയയിലെ സാൻ മറ്റേയോ (San Mateo, California) യിലാണ് സംഭവം. അതേസമയം, മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല.

തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് സംശയം. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ബെൻസിഗർ (Late Benziger- Juliet Benziger at home in Killyallur Veli) ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക (Alice Priyanka). ആലീസിന്റെ അമ്മ ജൂലിയറ്റ് (Juliet) അമേരിക്ക (America) യിലായിരുന്നു. 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് (WhatsApp message) ഇരുവർക്കും അയച്ചു.

മറുപടിയില്ലാത്തതിനാൽ ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് (Anand )അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ് (Startup) തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി (Alice Priyanka Senior Analyst) ജോലി ചെയ്യുകയായിരുന്നു.

See also  യുഎസില്‍ വച്ച് ഇന്ത്യൻ നൃത്ത അധ്യാപകൻ വെടിയേറ്റു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article