Friday, April 4, 2025

അധ്യാപകനെ പൂർവ്വവിദ്യാർത്ഥി കുത്തി പരുക്കേൽപ്പിച്ചു

Must read

- Advertisement -

കോഴിക്കോട് (Kozhikode): കോഴിക്കോട് മുക്കം എൻഐടി (Kozhikode Mukkam NIT) യിൽ വെച്ച് പ്രൊഫസർക്ക് കുത്തേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പ്രൊഫസർ ജയചന്ദ്രനാ (Professor Jayachandran) ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഓഫിസിൽ വച്ച് കോളേജിലെ പൂർവ വിദ്യാർഥി കുത്തുകയായിരുന്നു. ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർഥി ആയിരുന്നയാളാണ് കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നിലവിൽ ജയചന്ദ്രനെ കെഎംസിടി ആശുപത്രി (KMCT Hospital) യിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംടെക് (M.Tech) സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം.

See also  വെണ്‍പാലവട്ടം അപകടത്തില്‍ സഹോദരി സിനിക്കെതിരെ കേസെടുത്തു; അമിത വേഗതയും ഉറങ്ങിപ്പോയതും അപകടകാരണമെന്ന് പൊലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article