തിരുവനന്തപുരം: എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ക്ക് ഫീസ് പിരിവ് നടത്തുന്നുവെന്ന പ്രചാരണങ്ങളില്‍ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി . എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വര്‍ഷങ്ങളായുള്ള നടപടിക്രമം ഈ വര്‍ഷവും തുടര്‍ന്നുവെന്നതല്ലാതെ പരിക്ഷാര്‍ഥികളില്‍ നിന്ന് ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനമെടുത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ സ്വീകരിക്കുന്നത്. സര്‍ക്കുലറിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.