ഹൈദരാബാദ് (Hyderabad) : നടിയുടെ പീഡന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനും ആന്ധ്ര പ്രദേശ് സർക്കാരിന്‍റെ മുൻ ഇന്‍റലിജൻസ് വിഭാഗം മേധാവിയുമായ പി.എസ്.ആർ. (IPS officer and former head of the intelligence wing of the Andhra Pradesh government, PSR, has been named in the actress’s harassment complaint.) ആഞ്ജേയലുവിനെ അറസ്റ്റ് ചെയ്തു. പ്രമുഖ നടിയുടെ പരാതിക്കു പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്.
ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ആന്ധ്ര പ്രദേശിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ തുടരുകയാണ്. ആഞ്ജനേയലുവിനു പുറമേ വിജയവാഡയിലെ മുൻ സിപി കാന്തീരണ താത്തയെയും ഐപിഎസ് ഉദ്യോഗസ്ഥൻ വിശാൽ ഗുന്നിയെയും ഈ കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നു.
വൈഎസ്ആർ കോൺഗ്രസ് സർക്കാരിനു കീഴിലാണ് ആഞ്ജനേയലു ഇന്‍റലിജൻസ് മേധാവിയായി പ്രവർത്തിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും വൈസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത സഹായികളിൽ ഒരാളായിരുന്നു അദ്ദേഹം.