വിദേശ സഞ്ചാരികൾ എത്തുന്നു പ്രതീക്ഷയോടെ വയനാട് ടൂറിസത്തിലേക്ക്…

Written by Web Desk1

Published on:

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സജീവമായതോടെ വയനാട്ടിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ വന്നുതുടങ്ങി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ നാലംഗസംഘം എടയ്ക്കല്‍ ഗുഹയും റിപ്പണ്‍ ടീ ഫാക്ടറിയും സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതികള്‍ക്കുശേഷം വയനാടിന് പ്രതീക്ഷയേകുന്നതാണ് വിദേശസഞ്ചാരികളുടെ വരവ്.

ചെറിയൊരു ഇടവേളയ്ക്കുശേഷം വയനാടന്‍ ടൂറിസം ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും തുറന്നതോടെ സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ ചുരംകയറുന്നു.

ചൊവ്വാഴ്ച ജില്ലയിലെത്തിയ സംഘം ഒരു പകല്‍മുഴുവന്‍ വയനാടിന്റെ പ്രകൃതിഭംഗിയാസ്വദിച്ചു. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി വനയാട്ടിലെത്തിയ അയര്‍ലന്‍ഡ്, യു.കെ., ജര്‍മന്‍ സ്വദേശികള്‍ എടക്കല്‍ ഗുഹ, റിപ്പണ്‍ ടീ ഫാക്ടറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

വയനാടിന്റെ പ്രകൃതിയെയറിഞ്ഞ് മുത്തങ്ങയില്‍ ഗ്രാമങ്ങളിലും വയലിലും കാല്‍നടയായി സഞ്ചരിച്ചു. വയനാടിന്റെ പ്രകൃതിഭംഗി ഹൃദ്യമെന്ന് ജര്‍മനിയില്‍നിന്നെത്തിയ ജെയിംസ് പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍

വയനാട് നേച്ചര്‍ ടൂര്‍സിലെ പരിചയസമ്പന്നനായ സാബു അബ്രഹാമാണ് വിദേശികള്‍ക്ക് വഴികാട്ടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ വയനാട്ടിലേക്കു വരുന്നതിന് ബുക്കുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വയനാടിന്റെ പ്രകൃതിഭംഗിയാസ്വദിക്കാനും തനതു രുചികള്‍ മനസ്സിലാക്കാനുമാണ് വിദേശികളെത്തുന്നത്. കൃഷി നേരിട്ടുകണ്ട് മനസ്സിലാക്കാനും ജൈവ ഉത്പന്നങ്ങള്‍ പാകംചെയ്ത് കഴിക്കാനുമെല്ലാം അവര്‍ താത്പര്യപ്പെടുന്നു.

ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് അടുത്തയാഴ്ച വയനാട്ടിലെത്തുന്നത്.

വയനാട് സന്ദര്‍ശകസൗഹൃദമാണെന്ന ഔദ്യോഗിക അറിയിപ്പുകള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

See also  പാപ്പി ഉരുൾ എടുത്തുപോയ അമ്മയെ കാത്തിരിക്കുന്നു…

Leave a Comment