Sunday, August 17, 2025

കെഎസ്ആർടിസിയിൽ പതിനൊന്നാം തവണയും ശമ്പളം ഒന്നാം തീയതിക്ക് മുൻപ്….

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തിയ്യതി തന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആർടിസി ജീവനക്കാർക്കെല്ലാം ഈ മാസവും ഒന്നാം തിയ്യതിക്ക് മുൻപേ ശമ്പളം അക്കൗണ്ടുകളിൽ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. (Transport Minister KB Ganesh Kumar said that the salaries of all KSRTC employees have reached their accounts before the first of this month as well.) ജീവനക്കാർക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ജൂൺ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്തുകഴിഞ്ഞു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തിയ്യതി തന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

See also  സ്വർണ്ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article