ഗുരുവായൂര്‍ ക്ഷേത്രത്തിൽ അഞ്ച് കോടി രൂപ ഭണ്ഡാര വരവ് …

Written by Web Desk1

Published on:

തൃശൂർ (Thrissur) : 2025 ഫെബ്രുവരി മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി ലഭിച്ചത് 5,04,30,585 രൂപ. (5,04,30,585 rupees received as treasury revenue in the month of February 2025 in Guruvayoor temple.) കൂടാതെ 2.016 കിലോ സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു.

എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപയും ഉൾപ്പെടെ ആകെ 2,99,426 രൂപ ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു.

See also  കൈ കാണിച്ചാൽ സ്റ്റോപ്പ് ഇല്ലെങ്കിലും സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പർ ഫാസ്റ്റ് നിര്‍ത്തും

Leave a Comment