Friday, April 4, 2025

ചൂരൽമല ദുരന്തത്തിൽ കാണാതായവരുടെ ആദ്യ പട്ടിക തയ്യാറാക്കി

Must read

- Advertisement -

മാനന്തവാടി (Mananthawadi) : ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള ആദ്യ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടം. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പൊതുജനങ്ങള്‍ വിവരം നല്‍കുന്നതിനനുസരിച്ച് പട്ടികയിലെ വിശദാംശങ്ങള്‍ പരിഷ്‌കരിക്കും. 8078409770 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ദുരന്ത മേഖലയില്‍ കാണാതായവരുടെ വിവരശേഖരണം നടത്തുന്നതിനായി റേഷന്‍ കാര്‍ഡുകള്‍, അങ്കണവാടികള്‍, കെഎസ്ഇബി , പാചകവാതകം, ഹരിത മിത്രം അപ്പ്, തൊഴില്‍ വകുപ്പ്, ഡിടിപിസി, ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമഗ്ര വിവരശേഖരണമാണ് നടത്തിവരുന്നത്.

ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ടുദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.

See also  കടുവ വീണ്ടും വയനാട്ടിൽ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article